News Desk

2021-04-03 09:50:36 pm IST
റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി താമസസ്ഥലത്തു വെച്ച് മരിച്ചു. തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി റോഹന്‍ സുഭാഷ് (33) ആണ് റിയാദില്‍ മരണപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷമായി റിയാദിലെ ജസീറ ഗ്രൂപ്പില്‍ വാഹനങ്ങളുടെ ഷോറൂമില്‍ കണ്‍ട്രോളര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. 

നാട്ടില്‍ അച്ഛനും അമ്മയും ഭാര്യയുമുണ്ട്. മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഏക സഹോദരന്‍ രോഹിത് റിയാദില്‍ ജോലി ചെയ്യുന്നു. നാല് ദിവസം മുമ്പാണ് അല്‍ ഖര്‍ജിലെ ഷോറൂമില്‍ നിന്നും റിയാദിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നത്. 

സൗദി അറേബ്യയിലെ പ്രമുഖ ജീവകാരൂണ്യ സംഘടനയായ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അനുജന്‍ രോഹിത്തും സുഹൃത്തുക്കളും കമ്പനി അധികൃതരും രംഗത്തുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top