News Desk

2021-06-02 10:51:22 pm IST

റിയാദ്: അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി മലയാളി ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി നസീര്‍ ഹമീദ് (52) ആണ് ബഹ്റൈനിലെ ആശുപത്രിയില്‍ മരിച്ചത്.

ഒന്നര മാസം മുമ്പാണ് ജോലി സ്ഥലമായ റിയാദിലേക്കുള്ള യാത്രയില്‍ നസീര്‍ ബഹ്റൈനില്‍ എത്തിയത്. അവിടെ ക്വാറന്റൈനില്‍ കഴിയവെ കൊവിഡ് ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില തകരാറിലാവുകയും മരിക്കുകയുമായിരുന്നു. മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top