News Desk

2021-03-01 05:58:52 pm IST

ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ പ്രവാസി മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. 

റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ഗള്‍ഫില്‍നിന്നും ബ്രിട്ടനിലെത്തിയത്. നീന്താന്‍ കടലില്‍ ഇറങ്ങിയ രാകേഷ് തിരയിലും ചുഴിയിലും പെട്ടെന്നാണ് കരുതുന്നത്. അത്ര സുരക്ഷിതമല്ലാത്ത കടല്‍തീരമാണ് പ്ലിമത്തിലേത്. 

രാകേഷ് കടലില്‍ ഇറങ്ങി ഏറെനേരമായിട്ടും കാണാതായതോടെ കൂടെയെത്തിയവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പ്ലിമത്ത് ആന്‍ഡ് ഡെവണ്‍ പൊലീസ് വിശദാംശങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ദുബൈയിലെ പ്രശസ്തമായ റാഷിദ് ആശുപത്രിയില്‍ അടക്കം ജോലി ചെയ്തിട്ടുള്ള രാകേഷ് പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ഷാരോണ്‍ രാകേഷ് ഹോമിയോപ്പതി ഡോക്‌റാണ്


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top