News Desk

2021-04-15 11:09:03 pm IST
റിയാദ്: സൗദിയില്‍ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. അല്‍കോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ കാസര്‍കോട് ബായാര്‍ പാദാവ് സ്വദേശി അബ്ദുറഹ്മാന്‍ ആവള (56) ആണ് മരിച്ചത്.

മൂന്നാഴ്ചയായി കൊവിഡ് ബാധിച്ച് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

അല്‍കോബാറില്‍ നിരവധി സ്ഥാപങ്ങളുടെ ഉടമയായ ഇദ്ദേഹം കാസര്‍കോട് ബായാറിലെ സന കോംപ്ലക്‌സ് ഉടമ കൂടിയാണ്. അല്‍ കോബാറില്‍ കുടുംബവുമൊരുമിച്ചാണ് താമസം. ഭാര്യ: സീനത്ത്. മക്കള്‍: സന, സുഹൈല്‍, അദ്‌നാന്‍, അഫ്‌നാന്‍. സഹോദരങ്ങള്‍ ഉബൈദ്, ഇബ്രാഹിം, കാസിം മുഹമ്മദ്.

ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കാസര്‍ഗോഡ് ജില്ലാ സോഷ്യല്‍ ഫോറത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top