News Desk

2021-03-09 05:09:06 pm IST
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല നടയര സ്വദേശി പനമുട്ടംവീട്ടില്‍ സജീദ് നസറുല്ല (44) ആണ് ദമ്മാമിനടുത്ത് അബ്‌ഖൈഖില്‍ കുഴഞ്ഞുവീണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയില്‍ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു സജീദ് നസറുല്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്മാമില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ അബ്‌ഖൈഖിലെ അബൂമിയയില്‍ തുണിക്കടയില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

പിതാവ്: നസറുല്ല, മാതാവ്: സൈനബ, ഭാര്യ: ഷെഹിദ. രണ്ട് മക്കളുണ്ട്. അബ്‌ഖൈഖ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം അവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ നവോദയ ഭാരവാഹികളായ വസന്ത കുമാര്‍, അന്ഷാദ് സൈനുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top