News Desk

2021-06-06 12:57:25 pm IST
ദുബൈ: ദുബൈയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു. തിരൂര്‍ കൂട്ടായി സ്വദേശി ഷുഹൈബ്(33) ആണു മരിച്ചത്. കൂട്ടുകാരോടത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. 

പഴങ്ങളുടെ വ്യാപാരം നടത്തുന്ന കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു ഷുഹൈബ്. ഭാര്യ: അന്‍സി. മകന്‍: സിയാദ്. ദുബൈയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്  മൃതദേഹം നാട്ടിലെത്തിച്ച് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദില്‍ കബറടക്കും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top