News Desk

2021-04-28 02:27:14 pm IST

മസ്‌കത്ത്: മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെ മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ മങ്ങാട്ടിരി കപ്പല്‍ പടിക്കല്‍ ദേവദാസന്‍ (58) ആണ് മരിച്ചത്. ഏപ്രില്‍ 25-ന് ബര്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. 

നാട്ടിലേയ്ക്ക് പോകാന്‍ 12-ാം തീയതി കൊവിഡ് പരിശോധിച്ചപ്പോഴാണ് പോസിറ്റീവ് ആണെന്നറിഞ്ഞത്. തുടര്‍ന്ന് താമസ സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ബര്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 30 വര്‍ഷമായി ഒമാനിലുള്ള ദേവദാസന്‍ ഇബ്രക്ക് സമീപം വാദി തൈനില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: നിമ്മി, വിന്നി, അനു. മൃതദേഹം ബുധനാഴ്ച സുഹാറില്‍ സംസ്‌കരിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top