News Desk

2021-03-03 03:27:04 pm IST
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല മണലിത്തറ എബ്രഹാം കുര്യന്‍ (സാബു - 60) ആണ് മരിച്ചത്. 39 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിശ്‌രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ- ജെസ്സി ചെറിയാന്‍, മക്കള്‍- ജിത്തു, ജിതിന്‍. മരുമകള്‍- റിങ്കി പുന്നൂസ്. കുടുംബവും കുവൈത്തിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സുലൈബികാത്ത് ശ്മാശനത്തില്‍ സംസ്‌കരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top