News Desk

2021-04-11 11:34:27 am IST

അല്‍ഐന്‍: പ്രവാസി മലയാളിയായ കൊവിഡ് രോഗി അല്‍ഐനില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലപ്പുറം വാഴക്കാട് സ്വദേശി ഇന്‍സാഫ് അലിയാണ് (32) മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. 

തൊട്ടുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രികെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയുടെ ജനല്‍ചില്ലുകള്‍ ഫയര്‍ എസ്റ്റിങ്ക്യൂഷന്‍ സിലിണ്ടര്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലായിരുന്നു. 

പൊലീസെത്തി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വെറ്ററിനറി ഫാര്‍മസി ജീവനക്കാരനാണ് ഇന്‍സാഫ് അലി. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ അല്‍ഐനിലുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top