News Desk

2021-04-14 04:46:24 pm IST

മോഷ്ടിച്ച പണവുമായി മുങ്ങുകയായിരുന്ന കള്ളനെ കാല്‍വെച്ച് വീഴ്ത്തി പ്രവാസി മലയാളി. ദുബൈയിലാണ് സംഭവം. വടകര വള്ളിയാട് പാറപ്പുറത്ത് ജാഫരാണ് 80 ലക്ഷം രൂപ മോഷ്ടിച്ചു ഓടിയ കള്ളനെ വീഴ്ത്തിയത്. 

ദുബൈ ദേര ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപത്താണ് സംഭവം നടക്കുന്നത്. ബനിയാ സ്‌ക്വയറില്‍ സഹോദരന്‍ നജീബ് നടത്തുന്ന കടയുടെ മുന്‍പിലിരിക്കുകയായിരുന്നു ജാഫര്‍. 'കള്ളന്‍ കള്ളന്‍' എന്ന് വിളിച്ചു പറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഒരാള്‍ ഓടി വരുന്നത് കണ്ടത്. 

തുടര്‍ന്ന് സമയോചിതമായി ജാഫര്‍ ഇടപെട്ട് കള്ളനെ വീഴ്ത്തുകയാനുണ്ടായത്. മോഷ്ടാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ത്യക്കാരന്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 3.9 ലക്ഷം ദിര്‍ഹമാണ് (80 ലക്ഷം രൂപ) ബാഗിലുണ്ടായിരുന്നത്. 30 വയസുള്ള ഏഷ്യന്‍ സ്വദേശിയാണ് കുടുങ്ങിയത്.

ഫു്ടബാള്‍ കളിക്കാരനായ ജാഫര്‍ കളരിയറിയാവുന്ന കായികാഭ്യാസി കൂടിയാണ്. പുതിയ ജോലിക്കായി വിസിറ്റിങ് വിസയിലെത്തിയതാണ് ജാഫര്‍. മുന്‍പ് അല്‍ഐനില്‍ ശൈഖ് ഈസാ ബിന്‍ സായിദ് ആല്‍ നെഹ്‌യാന്റെ കൊട്ടാരത്തില്‍ ഡ്രൈവറായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top