News Desk

2021-04-16 10:24:57 pm IST
ജിദ്ദ: നാല് പതിറ്റാണ്ടു കാലം ജിദ്ദയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അലവി ആറുവീട്ടില്‍ (70) നാട്ടില്‍ നിര്യാതനായി. കാന്‍സര്‍ സംബന്ധമായ അസുഖത്തിന് കുറച്ചു നാളുകളായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം. ഭാര്യ: ഉസ്‌നാബി, മക്കള്‍: യാസിന്‍, യാസിഫ്, മറിയം. മരുമക്കള്‍: സെഹ്റാന്‍ ഹുസ്സൈന്‍ സുഹൈല്‍, ഹൈഫ അബ്ദുല്‍ നാസര്‍, നൂറൈന്‍ അഹമ്മദ്. ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയില്‍ നടക്കും.ജിദ്ദയില്‍ ദീര്‍ഘ കാലം അത്താര്‍ ട്രാവല്‍സ് ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി ഘടകത്തിന് തുടക്കം കുറിച്ചവരില്‍ പ്രധാനിയായിരുന്നു. ഇന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി എന്ന കോണ്‍ഗ്രസ് പോഷക സംഘടനയുടെ തുടക്കം ഐ.സി.സി എന്ന സംഘടനയില്‍ നിന്നായിരുന്നു. 

ഐ.സി.സി സംഘടന രുപീകരിച്ച സമയം മുതല്‍ ശരീരികമായും സമ്പത്തികമായും സഹായിച്ച മഹത് വ്യക്തിയായിരുന്നു അലവി ആറുവീട്ടില്‍. നിലവില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി, വണ്ടുര്‍ സഹ്യ പ്രവാസി കോ-ഒപ്പറേറ്റിവ് സെസൈറ്റി എന്നിവയില്‍ അംഗമാണ്. സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (സിഫ്) ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ആക്ടിംഗ് പ്രസിഡന്റ് എന്നീ പദവികളും ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആക്ടിംഗ് ചെയര്‍മാന്‍, എം.ഇ.എസ് ജിദ്ദ ചാപ്റ്റര്‍ ഭാരവാഹി പദവികളും വഹിച്ചിരുന്നു. കൂടാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി കൂടിയായിരുന്നു ഇദ്ദേഹം. 2019 ജൂണ്‍ മാസമാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top