News Desk

2021-06-02 04:08:33 pm IST

റിയാദ്: സാമ്പത്തിക ക്രമക്കേട് കേസില്‍ സൗദി അറേബ്യയില്‍ ജയിലിലായിരുന്ന മലയാളി പ്രവാസി അഞ്ചു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി. കൊല്ലം സ്വദേശി ഷാനവാസ് ആണ് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനായത്. 

ആറ് വര്‍ഷം മുമ്പാണ് ഷാനവാസ് തൊഴില്‍ തേടി റിയാദിലെത്തിയത്. പെട്രോള്‍ പമ്പില്‍ ജോലി കിട്ടി. അവിടെ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് തൊഴിലുടമ ജയിലിലാക്കുകയായിരുന്നു. എന്നാല്‍ പണതട്ടിപ്പ് നടത്തിയത് ഒപ്പം ജോലി ചെയ്തിരുന്നവരായിരുന്നു. ആ പ്രതികള്‍ നാട്ടിലേക്ക് മുങ്ങി. ഇതോടെയാണ് ഷാനവാസിനെ പൊലീസ് പിടികൂടിയത്. 

വിചാരണതടവുകാരനായി ജയിലില്‍ കഴിഞ്ഞു. ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആ തടവ് കൂടി അനുഭവിക്കേണ്ടി വന്നു. ഒടുവില്‍ പൊതുമാപ്പിലാണ് പുറത്തിറങ്ങിയത്. 

കഴിഞ്ഞ അഞ്ചു മാസമായി കെ.എം.സി.സി നിരന്തരം ഇടപെട്ടു പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മോചനത്തിന് സാഹചര്യം ഒരുങ്ങിയത്. പിഴകള്‍ ഉള്‍പ്പടെ വന്ന ചിലവുകളും ടിക്കറ്റും നല്‍കി സഹായിച്ചത് കെ.എം.സി.സി കൊല്ലം ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top