News Desk

2021-03-23 07:49:53 pm IST
ദോഹ: ഖത്തറില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) ആണ് മരിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഖത്തറിലെ ഹമദ് ആശുപത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു മുഹമ്മദ് റാഫി. 

ഖത്തറിലെ ക്യൂ കാരവന്‍, വണ്‍ സോണ്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിഗ് ഡയറക്ടര്‍ ആയിരുന്നു മുഹമ്മദ് റാഫി. 23 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് ഹനീഫയുടെയും സുബൈദയുടെയും മകനാണ്. നസീറയാണ് ഭാര്യ, മുഹമ്മദ് റിന്‍ഷാന്‍, മുഹമ്മദ് സിനാന്‍, വഫ എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top