News Desk

2021-05-24 10:25:46 pm IST
റിയാദ്: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം പുതിയങ്ങാടി ത്രിപ്പനങ്ങോട് സ്വദേശി ആലിങ്കല്‍ തൊടിശേരി വീട്ടില്‍ വളപ്പില്‍ നാലകത്ത് അബ്ദുറഹിമാന്‍ (58) ആണ് റിയാദിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ മരണപ്പെട്ടത്.

പിതാവ്: മുഹമ്മദ് വളപ്പില്‍, മാതാവ്: ആമിനു, ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് ഷഫീല്‍, അനസ് റഹ്മാന്‍, ഹബീബ് റഹ്മാന്‍. മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി  മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ്  ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇക്ബാല്‍ തിരൂര്‍, നൗഫല്‍ താനൂര്‍, ജാഫര്‍ ഹുദവി, യൂനുസ് കൈതക്കോടന്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top