News Desk

2022-01-25 10:27:30 pm IST
അബൂദാബി: യു.എ.ഇയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂര്‍ കാട്ടൂര്‍ കൊരട്ടിപ്പറമ്പില്‍ വീട്ടില്‍ അനൂപ് അമാനുല്ല (39) ആണ് മരിച്ചത്. യു.എ.ഇയില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ തന്നെ ബിസിനസ് നടത്തിയിരുന്ന അനൂപ് കുടുംബ സമേതം അജ്മാനിലായിരുന്നു താമസം.

 കൊരട്ടിപ്പറമ്പില്‍ അമാനുല്ല-അബുസാബി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ: ജെറീഷ. മക്കള്‍: ജാസിം, അമാന്‍, മറിയം. സഹോദരങ്ങള്‍: ആസിഫ്, ആബിദ്. ഖബറടക്കം അബൂദാബി ബനിയാസ് ഖബര്‍സ്ഥാനില്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top