News Desk

2021-03-24 06:04:52 pm IST
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വര്‍ക്കല ഞെക്കാട് സ്വദേശി ബാബു (പ്രസന്ന ബാബു-60) ആണ് മുസന്ദം കസബ് ആശുപത്രിയില്‍ മരണപ്പെട്ടത്.

കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിച്ചു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് കസബ് ആശുപത്രി അത്യാസന്നവിഭാഗത്തിലേയ്ക്ക് മാറ്റിയത്.

കഴിഞ്ഞ 40 വര്‍ഷമായി ഇദ്ദേഹം ഒമാനിലെ ഖസബില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്. കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന 39-ാം മത്തെ മലയാളിയാണ് ഇദ്ദേഹം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top