News Desk

2021-04-21 12:06:57 pm IST

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു. ദമ്മാമില്‍ ചികിത്സയിലായിരുന്ന കൊച്ചി കലൂര്‍ അശോക റോഡില്‍ സമീര്‍ (40) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. 

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ദമ്മാം സെന്റര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.

15 വര്‍ഷത്തോളമായി ദമ്മാമില്‍ പ്രവാസിയാണ്. ഭാര്യ- ശിബ്‌ന. മക്കള്‍- മര്‍യം, റൈഹാന്‍. പിതാവ്- പുത്തന്‍പുരയില്‍ അബ്ദുല്‍ റഷീദ്. മാതാവ്- ആയിശ ബീവി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top