News Desk

2021-03-04 07:30:20 pm IST
ദുബൈ: അവധിക്കായി രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കോഴിക്കോട് വടകര കണ്ണൂക്കര വള്ളുപറമ്പില്‍ വി.പി. സക്കരിയ- അസ്മ ദമ്പതികളുടെ മകന്‍ വി.പി. താഹിറാണ് (35) മരിച്ചത്.

കുടുംബത്തോടൊപ്പം അടുത്തയാഴ്ച ദുബൈയിലേക്ക് തിരിച്ചുവരാനിരിക്കവെയാണ് മരണം. വര്‍ഷങ്ങളായി ജീപാസ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ദുബൈയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: റസ്മിന പെരിങ്ങാടി. മകള്‍: അയിഫ താഹിര്‍. സഹോദരങ്ങള്‍: ഉബൈദ് (വടകര), സക്കീര്‍ (ഒമാന്‍), സമീന. ഖബറടക്കം കഴിഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top