ജിദ്ദ: അവധിക്കു നാട്ടില്‍ പോയ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാലോളിപറമ്പ് സ്വദേശി ദില്‍ഷാദ് (44) ആണ് മരിച്ചത്. മകളുടെ വിവാഹത്തിനായി നാട്ടില്‍ പോയതായിരുന്നു.
നാട്ടിലെത്തി കൊവിഡ് ബാധിക്കുകയും തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമാവുകയും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദയില്‍ നവോദയ പ്രവര്ത്തകന് ആയിരുന്നു. ഭാര്യ: നജ്മ അട്ടപ്പാടി, മക്കള്‍: രോഷ്ന, റോഷിന്, മരുമകന്: നൗഫല്‍. മൃതദേഹം ചെത്തനാകുര്‍ശി ജുമാമസ്ജിദ് മഖ്ബറയില് ഖബറടക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക