News Desk

2021-02-14 11:03:30 am IST

ദുബൈ: ഫുട്ബോള്‍ കളിച്ചു കഴിഞ്ഞ് മടങ്ങിയ മലയാളി പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് മൊഗ്രാല്‍ റഹ്മത് നഗറില്‍ ദില്‍ശാദാണ്(31) നാഇഫില്‍ മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച് മടങ്ങുന്ന വഴി നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അടുത്തിടെയാണ് ദില്‍ശാദ് ദുബൈയിലെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. പിതാവ്: പരേതനായ സ്വാലിഹ്, മാതാവ്: ആമിന, ഭാര്യ: അസ്മി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top