News Desk

2021-02-06 07:48:43 pm IST

മസ്‌കത്ത്: തൃശ്ശൂര്‍ സ്വദേശി മസ്‌കത്തില്‍ നിര്യാതനായി. കിഴുപ്പിള്ളിക്കര കിഴക്കേ മന റോഡില്‍ പുലാറ്റുപറമ്പില്‍ ഇബ്രാഹീംകുട്ടിയുടെ മകന്‍ ഷിയാസ് (32) ആണ് മരിച്ചത്. 

നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് 10 ദിവസം മുമ്പാണ് മസ്‌കത്തില്‍ തിരിച്ചെത്തിയത്. പാന്‍ക്രിയാസില്‍ അസുഖ ബാധിതനായിരുന്നു. 

അസ്വസ്ഥതകളെ തുടര്‍ന്ന് മസ്‌കത്തിലെ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും മരണം സംഭവിച്ചു. മാതാവ്: ആസിയ. ഭാര്യ: ഷെമീല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top