News Desk

2020-07-13 05:57:44 pm IST
ദോഹ: ഖത്തറില്‍ പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശിയെയാണ് ഖത്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഉരുവച്ചാല്‍ പഴശ്ശി മുതലാളിമുക്കില്‍ ബൈത്തുറഹ്മ വീട്ടില്‍ എം.പി ഹാരിസ്(45) ആണ് മരിച്ചത്. ഖത്തറിലെ അല്‍ നാസറില്‍ കഫ്റ്റേരിയ ജീവനക്കാരനായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
Top