News Desk

2021-03-07 07:32:10 pm IST
കുവൈത്ത് സിറ്റി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ (62) കുവൈത്തില്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഫെബ്രുവരി 14 മുതല്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ജില്ലയിലെ പടന്നക്ക് സമീപം തെക്കെക്കാട് സ്വദേശിയാണ്.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ (കെ.കെ.എം.എ) ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയായിരുന്നു സഗീര്‍ തൃക്കരിപ്പൂര്‍. വെല്‍ഫെയര്‍ ലീഗ്, കുവൈത്ത് കെ.എം.സി.സി എന്നിവയുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അല്‍കൂത്ത് ഇന്‍ഡസ്ട്രീസില്‍ എച്ച്.ആര്‍ മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം 24നാണ് ഇദ്ദേഹത്തിന്റെ ഭാര്യ സൗദ കൊവിഡ് ബാധിച്ച് മരിച്ചത്. മക്കള്‍: ഡോ. സുആദ് അബ്ദുല്ല, സമ അബ്ദുല്ല, മരുമക്കള്‍: ഡോ. അഷ്റഫ്, അഫ്ലാഖ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top