News Desk

2021-04-18 12:08:37 pm IST

കൊച്ചി: ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ യുവാവ് പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കൊച്ചി പാറക്കടവ് പൂവത്തുശേരി ഐനിക്കത്താഴം പട്ടത്ത് മനോഹര(65)നെ വ്യാഴാഴ്ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മകന്‍ മഹേഷിനെ (34) ചെങ്ങമനാട് പൊലീസ് അറസ്റ്റു ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

മദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. മഹേഷ് നിരവധി തവണ മനോഹരനെ ചവിട്ടിയതായി പോലീസ് പറഞ്ഞു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് കുത്തിക്കയറിയിരുന്നു.

മനോഹരനെ പല പ്രാവശ്യം വാക്കത്തി ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മഹേഷ് ലീവില്‍ നാട്ടിലെത്തിയതാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞ മഹേഷ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top