News Desk

2021-02-26 06:56:03 pm IST
ദുബൈ: ദുബൈയില്‍ മാതാപിതാക്കളോട് പണങ്ങി വീടിന്റെ മുകള്‍ത്തട്ടില്‍ ഒളിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ദുബൈ പൊലീസ് കണ്ടെത്തി. മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതില്‍ പിണങ്ങിയാണ് പെണ്‍കുട്ടി ഒളിച്ചിരുന്നത്.

ദുബൈയിലെ ഉമ്മുസുഖീമില്‍ ഇന്നലെയായിരുന്നു സംഭവം. ദുബൈ ബര്‍ഷയിലെ സ്വകാര്യ സ്‌കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹരിണി കറാനി(16)യാണ് രാവിലെ ആറിന് നടക്കാനിറങ്ങി അപ്രത്യക്ഷയായത്.

വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ദുബൈ പൊലീസില്‍ വിവരമറിയിച്ചു. കൂടാതെ, ബന്ധുക്കളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടിരുന്നു. 

എവിടെ നിന്നും പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് മുകള്‍നിലയില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്.  കൂട്ടി മറ്റൊരു വഴിയില്‍ കൂടി ആരും കാണാതെ വീടിനുള്ളില്‍ കടന്ന് ഒളിച്ചിരിക്കുകയായിരുന്നു. 

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ മാതാപിതാക്കള്‍ വഴക്കുപറയുകയും മൊബൈല്‍ഫോണ്‍ തിരിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതിലുള്ള ദേഷ്യത്താലാണ് കുട്ടി വീടിനുള്ളില്‍ ഒളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top