News Desk

2021-05-02 05:49:21 pm IST

തൃശൂര്‍: ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനില്‍ അക്കര ഇത്തരമൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. 

നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്നാണ് അനില്‍ അക്കര പറഞ്ഞത്. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു. 

സേവ്യര്‍ ചിറ്റിലപ്പള്ളി അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ യു.ഡി.എഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കര ഇവിടെ വിജയിച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top