News Desk

2021-11-21 03:04:07 pm IST
ദോഹ: ഖത്തറില്‍ വീണ്ടും ഡെലിവറി ജീവനക്കാരനെ ആക്രമിച്ച് ഉപഭോക്താവ്. പേൾ ഖത്തറിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ദോഹ ന്യൂസാണ് ഡെലിവറി ജീവനക്കാരെ ആക്രമിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

തലബാത്തിന്റെ യൂണിഫോം ധരിച്ച ജീവനക്കാരനെ ഉപഭോക്താവ് തള്ളിമാറ്റുന്നതും ശകാരിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച മധ്യവയസ്‌കനായ ആളാണ് ഡെലിവറി ജീവനക്കാരനെ ആക്രമിക്കുന്നത്. 

അതേസമയം, സംഭവത്തിന്റെ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ഖത്തറില്‍ സമാന സംഭവം നടന്നിരുന്നു. വിഷ്ബോക്സിന്റെ ഡെലിവറി ജീവനക്കാരനെയാണ് അന്ന് ഉപഭോക്താവ് മര്‍ദ്ദിച്ചത്. ഈ സംഭവത്തില്‍ അറബ് വംശജനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, രാജ്യത്ത് ഡെലിവറി ജീവനക്കാരുടെ അപകടകരമായ ഡ്രൈവിങിനെതിരേയും മറ്റും പരാതികള്‍ ഉയരുന്ന്‌ വരുന്നുണ്ട്. തലബാത്ത് ജീവനക്കാരനെ ആക്രമിക്കുന്ന വീഡിയോക്ക് താഴെ ഇക്കാര്യം പലരും കമന്റ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസമുണ്ടായ അക്രമം ഒരു ട്രാഫിക് ആക്സിഡന്റുമായി ബന്ധപ്പെട്ടാണെന്ന് വിഷ്ബോക്സ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top