News Desk

2021-02-28 07:22:33 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന 90കാരനാണ് മരണപ്പെട്ടതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇന്ന് 467 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 428 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 39 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.

അതേസമയം, ഇന്നു പുതുതായി 402 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 153,621 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,785 പേരാണ്. 679 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 102 പേരാണ് തീവ്രപരിചരണത്തിലുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top