News Desk

2021-04-30 08:53:15 pm IST

ദോഹ: ഖത്തറില്‍ ഒരു മലയാളി പ്രവാസി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അല്‍ദുലൈമി പെര്‍ഫ്യൂംസ് എന്ന സ്ഥാപനം നടത്തുകയായിരുന്ന കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി കരുവാന്‍ കണ്ടിയില്‍ മുഹമ്മദ് അഷ്‌റഫ് (55) ആണ് മരിച്ചത്. 

കല്ലിക്കണ്ടി ഡോ. അബ്ദുള്ളയുടെയും പുല്ലൂക്കര ചെറുകുന്നുമ്മല്‍ കുഞ്ഞാമിയുടെയും മകനാണ്. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ഹമദ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയിലെ ഹസം മബൈരീഖ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. 

30 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ് അഷ്‌റഫ്. ഖത്തറിലെ സ്പ്രിങ് ഫീല്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഫേറയാണ് ഭാര്യ. മക്കള്‍ ഹിബ, ഹുദ. മൃതദേഹം അബുഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top