News Desk

2021-02-26 01:37:33 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം സംഘടിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തര്‍ 1990 നിയമം നമ്പര്‍ 17 പ്രകാരമാണ് അറസ്റ്റ് രേഖപെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ജനങ്ങള്‍ പരമാവധി ശ്രദ്ധ വച്ച് പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക് ധരിക്കാതിരിക്കല്‍ തുടങ്ങിയവയുമായി ബന്ധപെട്ടു കൂടുതല്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തും. നിയമ ലംഘകരെ കഠിനമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 



Top