News Desk

2021-01-11 11:00:54 am IST
ടോക്യോ: കൊറോണ വൈറസിന് വീണ്ടും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ജപ്പാനിലാണ് ഇതുവരെ സ്ഥിരീകരിക്കാത്ത പുതിയ വകഭേദം കണ്ടെത്തിയത്. ബ്രസീലില്‍ നിന്നെത്തിയ നാലു യാത്രക്കാരില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ബ്രസീലിലെ ആമസോണ്‍ സ്റ്റേറ്റില്‍ നിന്നാണ് വൈറസ് ബാധിതര്‍ ജപ്പാനിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ വൈറസിന് 12 ജനിതകമാറ്റങ്ങളുണ്ടെന്നും അതില്‍ രണ്ടെണ്ണമാണ് ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതെന്നും ബ്രിസീല്‍ പറയുന്നു. 

ജനുവരി രണ്ടിനാണ് യാത്രക്കാര്‍ ടോക്യോ വിമാനത്താവളത്തിലെത്തിയത്. ഒരാള്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടപ്പോള്‍ മറ്റൊരു യാത്രക്കാരന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജപ്പാനില്‍ കണ്ടെത്തിയത് ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വൈറസുകളില്‍നിന്ന് വേറിട്ടതാണെന്നാണ് റിപ്പോര്‍ട്ട്. ഈ വൈറസിനെതിരെ നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന കാര്യത്തില്‍ ഗവേഷണം പുരോഗമിക്കുകയാണ്.

അതേസമയം, പുതിയ വൈറസ് വകഭേദം അതിതീവ്ര പകര്‍ച്ചാ സാധ്യതയുള്ളതാണോ എന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പകര്‍ച്ചവ്യാധികളുടെ തലവന്‍ തകജി വകിത പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 

Top