News Desk

2021-04-28 06:10:01 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക വീണ്ടും പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. മാര്‍ബിള്‍ മെഡിക്കല്‍ സെന്ററിനാണ് പുതുതായി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ 59 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പി.സി.ആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ളത്. 

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കിയിരിക്കുന്നത്. 300 റിയാല്‍ ആണ് ഇതിനുള്ള ഫീസായി നല്‍കേണ്ടത്.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top