Breaking News
'ക്ഷേത്രത്തിന് വേണ്ടി ട്രസ്റ് രൂപീകരിക്കാമെങ്കിൽ എന്തുകൊണ്ട് അത് പള്ളിക്കായിക്കൂടാ'; പവാറിനെ പിന്തുണച്ച് ഡി. രാജ | ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു |
2019-06-29 11:57:08am IST

കണ്ണൂര്‍: ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന്എ .പി.അബ്ദുള്ളക്കുട്ടി.ബിജെപി നേതാക്കള്‍ തന്നോട് പൊതുരംഗത്ത് തുടരണമെന്ന് സ്നേഹപൂര്‍വം ഉപദേശിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബിജെപി അംഗത്വം സ്വീകരിച്ച ശേഷം താന്‍ ദേശീയ മുസ്ലീമായെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് നികത്താനായി താന്‍ ഇനി പ്രവര്‍ത്തിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

Top