News Desk

2021-05-27 11:14:05 pm IST
കോഴിക്കോട്: ലക്ഷദ്വീപിനെതിരെ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് ബി.ജ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

വികസനത്തിന് വേണ്ടിയാണ് ദ്വീപില്‍ പുതിയ പദ്ധതികള്‍ കൊണ്ടു വരുന്നതെന്ന് അദ്ദേഹം പറയുന്നു. വികസമാണ് എന്റെ മതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്ക് അന്വര്‍ത്ഥമാകുമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 

ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം. നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം എന്ന് അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് പറയുന്നുവെന്നും അബ്ദുള്ളക്കുട്ടി പോസ്റ്റില്‍ കുറിച്ചു. കൂടാതെ നടന്‍ പൃഥിരാജിനെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പൃഥ്വിരാജ് കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കണമായിരുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top