News Desk

2021-02-28 07:32:01 pm IST
മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിയെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് മലപ്പും എം.പി പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനം രാജിവെച്ചത്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പ്. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ന്യൂപക്ഷത്തില്‍നിന്നുള്ള ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. കടുത്ത മത്സര കാഴ്ചവെക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. കഴിഞ്ഞ തവണ പാലക്കാട് മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്ററായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. 82,332 വോട്ടുകളാണ് ലഭിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top