News Desk

2021-06-02 09:27:44 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പനയും നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്്തു. വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വന്‍ മദ്യശേഖരവും ഇവിടെ നിന്ന് പിടിച്ചെടുത്തു.

സാല്‍മിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത മദ്യവും അസംസ്‌കൃത വസ്തുക്കളും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഡ്രഗ്‌സ് ആന്റ് ആള്‍ക്കഹോള്‍ കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി.

അറസ്റ്റിലായ മൂന്ന് പേരെയും കുവൈത്തില്‍ നിന്ന് നാടുകടത്താനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറജ് അല്‍ സൗബിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top