News Desk

2021-03-09 04:05:55 pm IST

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 335 റിയാലാണ് തുടക്കകാര്‍ക്കുള്ള പ്രതിമാസ ശമ്പളം (Pay Scale: RO 335-10- 485-15-635-19-825).

അപേക്ഷകര്‍ ബിരുദധാരി ആയിരിക്കണം. ഇംഗ്ലീഷ് വായിക്കുന്നതിലും എഴുതുന്നതിലും സംസാരിക്കുന്നതിലും നൈപുണ്യമുണ്ടായിരിക്കണം. അറബി ഭാഷാ പരിജ്ഞാനം അഭികാമ്യമാണ്. ഉദ്യോഗാര്‍ഥിക്ക് മതിയായ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

അപേക്ഷകന് കാലാവധിയുള്ള ഒമാന്‍ റെസിഡന്‍സ് വിസ ഉണ്ടായിരിക്കണം. സി.വി ഉള്‍പ്പെടെയുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 മാര്‍ച്ച് 31. പ്രായപരിധി: 2021 ഏപ്രില്‍ ഒന്നിന് 35 വയസ്സില്‍ കൂടരുത്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെയുള്ള ഫോമിലൂടെ അപേക്ഷ സമര്‍പ്പിക്കാം. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top