News Desk

2021-03-25 05:10:57 pm IST
ദോഹ: സമ്പര്‍ക്കം പരിമതപ്പെടുത്തുന്ന കൊവിഡ് ബബിള്‍ സംവിധാനം രോഗവ്യാപനം ചെറുക്കാന്‍ സഹായകമാകുമെന്ന് ഖത്തര്‍ നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി കമ്മറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

പതിവായി കണ്ടുമുട്ടുന്ന ഒരു കൂട്ടം ആളുകള്‍ മറ്റ് കുടുംബങ്ങളുമായോ ഗ്രൂപ്പുകളുമായോ കഴിയുന്നത്രയും സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയെന്ന കൊവിഡ് ബബിള്‍ സംവിധാനം പ്രയോഗിക്കുന്നതിലൂടെ രോഗവ്യാപനം തടയാനാകും. 

യു.കെയിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ശന മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദേശങ്ങളുമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top