News Desk

2021-04-17 10:48:33 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൈവേയില്‍ മനപ്പൂര്‍വം വാഹനം പിന്നോട്ടെടുത്ത പ്രവാസി ഡ്രൈവറെ നാടുകടത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റാണ് അറബ് പൗരനെതിരെ നടപടിയടുത്തത്.

വാഹനം പിന്നിലേക്കെടുക്കുക വഴി സ്വന്തം ജീവനും മറ്റുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജീവനും ഇയാള്‍ ഭീഷണി ഉയര്‍ത്തിയെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ നാടുകടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top