ദുബൈ: വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാന്‍ അറബ് രാഷ്ട്രങ്ങള്‍ ഏകീകൃത നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന അറബ് നീതിന്യായ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ നിയമത്തിന്റെ കരട് രൂപം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് രാഷ്ട്രങ്ങളിലെ അഭയാര്‍ഥികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമ്മേളനം ചേരല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ഓണ്‍ലൈനായി നടന്ന 36-ാമത് കൗണ്‍സില്‍ യോഗത്തില്‍ ഭീകരവാദം, കള്ളപ്പണം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവക്കെതിരായ പോരാട്ടത്തില്‍ പരസ്പരം സഹകരിക്കുന്നതുമായ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ