News Desk

2021-04-03 03:04:18 pm IST
പത്തനംത്തിട്ട: പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് പരിക്ക്. ഇന്ന് രാവിലെ പത്തനംതിട്ട റിങ് റോഡില്‍ വെച്ച് പ്രചാരണത്തിനിടെയാണ് അപകടമുണ്ടായത്.

വീണ സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വീണാ ജോര്‍ജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top