News Desk

2021-03-08 05:02:52 pm IST
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ചിലര്‍ക്ക് ചെറിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിക്കുന്നു.

ശരീരത്തില്‍ സംഭവിക്കുന്ന ഇന്‍ഫ്‌ളമേഷന്‍ മൂലമാണ് ഈ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത്. സ്‌പൈക്ക് പ്രോട്ടീനിനോട് ശരീരം പ്രതികരിക്കുന്നു. പനി, ശരീരവേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് പൊതുവേ കണ്ടു വരുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഭക്ഷണക്രമം കൊണ്ട് ഈ പാര്‍ശ്വഫലങ്ങളെ പ്രതിരോധിക്കാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു. പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഭക്ഷണം കഴിക്കണം. പ്രത്യേകിച്ചും ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കണം. 

കൊവിഡ് വാക്സിന്‍ എടുത്ത ശേഷം ധാരാളം വെള്ളം കുടിക്കണം. വാക്സിന്‍ എടുത്ത ശേഷം കഴിക്കാന്‍ പറ്റിയ മികച്ച വിഭവം ചിക്കന്‍ സൂപ്പ് ആണ്. സസ്യഭുക്കുകള്‍ ആണെങ്കില്‍ പച്ചക്കറി സൂപ്പ് കുടിക്കാം. ചിക്കന്‍, ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, ബ്രക്കോളി ഇവയുടെയെല്ലാം സൂപ്പ് പ്രതിരോധ ശക്തി വര്‍ധിപ്പിക്കും. 

ചിക്കന്‍ സൂപ്പിന് ഔഷധഗുണങ്ങളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ഉണ്ടെന്ന് 'ചെസ്റ്റ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടാതെ കാരറ്റ്, സെലറി, ഉപ്പും കുരുമുളകും ഇവയെല്ലാം ഇന്‍ഫ്‌ളമേഷനെ ചെറുക്കും. 

മാംസരസത്തില്‍ ഗ്ലൈസിന്‍, ആര്‍ജിനിന്‍ എന്നീ അമിനോ ആസിഡുകള്‍ ഉണ്ട്. ഇവയ്ക്ക് ശക്തിയേറിയ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ട് കൊവിഡ് വാക്‌സീന്‍ എടുത്ത ശേഷം പച്ചക്കറികളും ഇറച്ചിയും എല്ലാം വേവിച്ചുണ്ടാക്കുന്ന സൂപ്പ് കുടിക്കുന്നത് ഏറെ നല്ലതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top