ദോഹ: ഖത്തറില്‍ ഹെല്‍ത്ത് കാര്‍ഡെടുക്കാനുള്ള ഓട്ടത്തിലാണ് മലയാളികളടക്കമുള്ളവര്‍. സ്വദേശത്തെത്താന്‍ മുന്‍കൂട്ടിയുള്ള കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം രാജ്യത്ത് നിലവില്‍ വന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഹെല്‍ത്ത് കാര്‍ഡിനായി ആളുകള്‍ തിരക്കുകൂട്ടുന്നത്.
കൊവിഡ് സാഹചര്യത്തില്‍ വിവിധ ആരോഗ്യസേവനങ്ങള്‍ക്കായി ഖത്തറില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ടെസ്റ്റ് നടത്താനും കൊവിഡ് വാക്സിന് സ്വീകരിക്കാനും ഹെല്‍ത്ത് കാര്‍ഡ് വേണം. ഇങ്ങനെ നിരവധി ആവശ്യങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വേണ്ടതുകൊണ്ടാണ് ഈ തിരക്ക്.
പുതിയ ഹെല്‍ത്ത് കാര്‍ഡ് എടുക്കല്‍, പുതുക്കല്‍ എന്നിവക്കായി തിരക്കു വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന സൂചനകള്‍ അധികൃതരുടെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ അധികൃതര്‍ ഇതിനായി കൂടുതല്‍ സൗകര്യമൊരുക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക