Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

ന്യൂഡല്‍ഹി: പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക പുറത്ത്. ആരിഫ് മുഹമ്മദ് ഖാന്‍ ആയിരിക്കും കേരളത്തിന്റെ പുതിയ ഗവര്‍ണര്‍.

ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് ഖാന്‍ മുന്‍ കേന്ദ്രമന്ത്രിയുമാണ്. നിലവിലെ ഗവര്‍ണര്‍ പി.സദാശിവം ഈ മാസം നാലിന് സ്ഥാനം ഒഴിയുന്നതിനാലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഭഗത്സിംഗ് കോഷ്യാരിയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയെ ഹിമാചലിന്റെ പുതിയ ഗവര്‍ണറായും നിയമിച്ചു. നിലവിലെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായ കല്‍രാജ് മിശ്ര രാജസ്ഥാന്റെ ഗവര്‍ണറാവും. തമിഴ്‌നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന്‍ തെലങ്കാനയുടെ ഗവര്‍ണറുമാകും.

അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കി ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

Top