News Desk

2021-04-07 08:25:35 pm IST

ലാഗോസ്: നൈജീരിയയില്‍ ആയുധധാരികള്‍ ജയില്‍ ആക്രമിച്ച് 1800-ല്‍ കൂടുതല്‍ തടവുകാരെ മോചിപ്പിച്ചു. തെക്കുകിഴക്കന്‍ പട്ടണമായ ഒവേരിയിലെ ജയിലാണ് തോക്കുധാരികള്‍ ആക്രമണം അഴിച്ചുവിട്ടത്.

സ്‌ഫോടക വസ്തുക്കളുപയോഗിച്ച് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് അടക്കം തകര്‍ത്ത അക്രമികള്‍ ജയിലിലുണ്ടായിരുന്ന 1844 പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ പലയിടങ്ങളിലെയും സൈനിക-പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

ആക്രമണം നടത്തിയ എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇവര്‍ ആയുധങ്ങള്‍ കവരുകയും ചെയ്തു. നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഭരണകൂടം ആരോപിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top