News Desk

2021-03-16 03:40:05 pm IST
ദോഹ: 2016 മുതല്‍ 2020 വരെയുള്ള ഖത്തറിന്റെ ആയുധ ഇറക്കുമതി നിരക്കില്‍ 361 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്‌ഹോം ഇന്റര്‍നാഷ്ണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നിലനിന്ന കാലത്താണ് രാജ്യത്തേക്കുള്ള ആയുധ ഇറക്കുമതിയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 

ഫ്രാന്‍സ്, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും വ്യോമയാന മേഖലയെ ശകതിപ്പെടുത്താന്‍ ഖത്തര്‍ സ്വീകരിച്ച നിലപാടുകളാണ് ആയുധ ഇറക്കുമതിയെ നിര്‍ണായകമായി സ്വാധീനിച്ചത്. അതെസമയം, ഇതേ കാലയളവില്‍ 2011-2015 കാലഘട്ടത്തെ അപേക്ഷിച്ചു മിഡില്‍ ഈസ്റ്റിലേക്കുള്ള ആയുധ ഇറക്കുമതി ഇരുപത്തിയഞ്ച് ശതമാനം വര്‍ധിച്ചിട്ടുണ്ട്. 

മിഡില്‍ ഈസ്റ്റിലേക്കുള്ള 52% ആയുധ ഇറക്കുമതിയും അമേരിക്കയില്‍ നിന്നാണ്. പതിമൂന്ന് ശതമാനം റഷ്യയില്‍ നിന്നും പന്ത്രണ്ട് ശതമാനം ഫ്രാന്‍സില്‍ നിന്നുമാണ്. സൗദിയാണ് മിഡില്‍ ഈസ്റ്റില്‍ ആയുധ ഇറക്കുമതിയില്‍ ഏറ്റവും മുന്നിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അറുപത്തിയൊന്ന് ശതമാനം വര്‍ധനവാണ് സൗദിയുടെ ആയുധ ഇടപാടില്‍ രേഖപ്പെടുത്തിയത് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top