ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന് ഇതുവരെ 1.2 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടിക്കറ്റ് വില്‍പ്പനയുടെ അവസാന ഘട്ടമായ റാന്‍ഡം സെലക്ഷന് നറുക്കെടുപ്പ് ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയായിരുന്നു.
23.5 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചത്. ഫിഫയുടെ കണക്കനുസരിച്ച് അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവടങ്ങില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 28 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്. ഇതില്‍ ആകെ 2 ദശലക്ഷം ടിക്കറ്റുകളാണ് ലഭ്യമാവുക. ഇനിയുള്ള ടിക്കറ്റുകള്‍ അപേക്ഷകളുടെ മുന്‍ഗണനാക്രമത്തില്‍ തന്നെയാണ് ലഭിക്കുക. എങ്കിലും ടിക്കറ്റുകള്‍ വാങ്ങാനുള്ള അടുത്ത അവസരം എന്നാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക