Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന്റെ പൊതു ശുചിത്വ വകുപ്പ് മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനത്തിനിടെ 700 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു. അൽ ദായെൻ മുനിസിപ്പാലിറ്റിയിലെ വാദി അൽ ബിനാത്ത് പ്രദേശത്ത് നിന്ന് ആണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.

പൊതുജന ശുചിത്വ നിയമം ലംഘിച്ച് ജനങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നത്  നിരുത്തരവാദപരമായ പ്രവർത്തനം ആണെന്നും  മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ജൂലൈ 23 മുതൽ 25 വരെ 28 ട്രക്ക് ലോഡുകളിലാണ് മാലിന്യങ്ങൾ നീക്കിയത്.

പൊതു സ്ഥലങ്ങളിൽ ശുചിത്വം പാലിക്കണമെന്നും പൊതു ശുചിത്വത്തിന്റെ 2017 ലെ നമ്പർ 18 ലെ വ്യവസ്ഥകൾ ലംഘിച്ചാൽ  പൊതു ശുചിത്വ വകുപ്പ് വെബ്‌സൈറ്റ്, ആപ്പ്, കോൾ സെന്റർ നമ്പർ 184 എന്നിവ വഴി റിപ്പോർട്ട് ചെയ്യണമെന്നും  മന്ത്രാലയം ആവശ്യപ്പെട്ടു. 
Top