News Desk

2021-03-06 07:25:56 pm IST
തിരുവനന്തപുരം: സരിതാ എസ് നായര്‍ക്ക് അറസ്റ്റ് വാറന്റ്. 10 കോടി എ.ഡി.ബി വായ്പ നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ കേസിലാണ് വാറന്റ്. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചിരുന്നു. 

കേസിലെ ഒന്നാം പ്രതിയായ സരിത കോടതിയില്‍ ഹാജരാകാത്തതിനാലാണ് നടപടി. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2010-ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top