അബുദാബി: നവംബര്‍ മാസത്തില്‍ സ്വദേശത്ത് ചെന്ന് തിരിച്ചെത്താത്ത മലയാളിയ്ക്ക് ഡിസംബറില്‍ കൊവിഡ് നിയമ ലംഘനം നടത്തിയതിന് 15,000 ദിര്‍ഹം (3 ലക്ഷം രൂപ) പിഴ. അബുദാബിയില്‍ ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന വളാഞ്ചേരി സ്വദേശി മുഹമ്മദലിക്കാണ് മൂന്ന് ലക്ഷം രൂപ പിഴ ലഭിച്ചത്.
ഷാര്‍ജ വഴി 2020 നവംബര്‍ ഒന്പതിനു മുഹമ്മദലി നാട്ടിലേക്കു പോകുമ്പോള്‍ കമ്പനി ആവശ്യത്തിനു ഉപയോഗിക്കുന്ന സിംകാര്‍ഡ് കൊറിയര്‍ വഴി അബുദാബിയിലേക്ക് അയച്ചുകൊടുത്തിരുന്നു. അതിര്‍ത്തി കടന്നെത്തിയ സിംകാര്‍ഡ് പിന്നീട് ഉപയോഗിച്ചത് ഫൊട്ടോഗ്രഫര്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി ജംഷീറാണ്. ഡിസംബര്‍ 11, ഡിസംബര്‍ 27 തീയതികളില്‍ ജോലി ആവശ്യാര്‍ഥം ജംഷീര്‍ ദുബായിലേക്കു പോകുമ്പോള്‍ മുഹമ്മദലിയുടെ സിം കാര്‍ഡുള്ള ഫോണും ഉണ്ടായിരുന്നെന്നാണ് വിവരം.
തിരിച്ചെത്തിയ ജംഷീര്‍ യഥാസമയം നാല്,എട്ട് ദിവസങ്ങളില്‍ പി.സി.ആര് ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊവിഡ് നിയമലംഘനത്തിനുള്ള പിഴ ലഭിച്ചത് നാട്ടിലുള്ള മുഹമ്മദലിക്കെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ നാട്ടിലാണെന്നും ജീവനക്കാരനാണ് തന്റെ സിംകാര്‍ഡ് ഉപയോഗിച്ച് ദുബൈയിലേക്കു പോയതാണെന്നും തെളിവു സഹിതം വച്ച് പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. പിഴയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദലി ഇപ്പോള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക